സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പരമോന്നത പുരസ്കാരമാണ് കേരള പുരസ്കാരങ്ങള്‍
വര്‍ണ്ണം, വര്‍ഗ്ഗം, ലിംഗം, ജാതി, തൊഴില്‍, പദവി ഭേദമന്യേ കല, സാമൂഹ്യസേവനം, പൊതുകാര്യം, സയന്‍സ്&എഞ്ചിനീയറിംഗ്, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം, കൃഷി, മറ്റ് മേഖലകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരെയാണ് കേരള പുരസ്കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. കേരള പുരസ്കാരങ്ങള്‍ക്കായി പരിഗണിക്കുന്നവര്‍ക്ക് പ്രത്യേക അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അവരവരുടെ മേഖലകളില്‍ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്താകണം പുരസ്കാരത്തിനുള്ള നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ അവരവരുടെ മേഖലകളില്‍ അസാധാരണമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയവരെയും സമൂഹത്തിന് വിശിഷ്ടമായ സേവനം ചെയ്ത വ്യക്തികളെയും തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കേണ്ടതാണ്.
സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾക്ക് നൽകുന്ന കീർത്തിമുദ്ര, കീർത്തിമുദ്രയുടെ ചെറിയ പതിപ്പ്, സാക്ഷ്യപത്രം എന്നിവ രൂപകൽപ്പന ചെയ്‌തത് ശിൽപിയായ ശ്രീ. ഗോഡ്ഫ്രെ ദാസ് ആണ്.